കേരളം

kerala

ETV Bharat / state

എം.ജി സർവകലാശാല ഉത്തരക്കടലാസ് വിവാദം; ഗവർണർക്ക് റിപ്പോർട്ട് കൈമാറി - വർണർക്ക് റിപ്പോർട്ട് കൈമാറി

എംകോമിന്‍റെ 12 ഉത്തരക്കടലാസുകള്‍ രേഖകളില്ലാതെ ആദ്യം സംഘടിപ്പിച്ച ഡോ.ആര്‍ പ്രഗാഷ് വിസിയുടെ കത്തോട് കൂടി 31 എണ്ണം ആവശ്യപ്പെട്ടു. 54 ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ ഡോ.പ്രഗാഷിനെതിരെ ഒരു തരത്തിലുള്ള അന്വേഷണവും ഇതുവരെയില്ല

എം.ജി സർവ്വകലാശാല ഉത്തരക്കടലാസ് വിവാദം MG University answer sheet controversy എം.ജി സർവ്വകലാശാല MG University വർണർക്ക് റിപ്പോർട്ട് കൈമാറി കോട്ടയം വാർത്തകൾ
എം.ജി സർവ്വകലാശാല ഉത്തരക്കടലാസ് വിവാദം; ഗവർണർക്ക് റിപ്പോർട്ട് കൈമാറി

By

Published : Dec 3, 2019, 1:13 PM IST

കോട്ടയം: എം.ജി സർവകലാശാല ഉത്തരക്കടലാസ് വിവാദത്തിൽ ഉത്തരക്കടലാസുകൾ കൈപ്പറ്റിയ സംഭവത്തിൽ സിൻഡിക്കേറ്റ് അംഗത്തിന് വീഴ്ച്ച സംഭവിച്ചതായാണ് യൂണിവേഴ്സിറ്റി അംഗികരിക്കുന്നത്. സിൻഡിക്കേറ്റ് അംഗം പി പ്രകാശാണ് കുട്ടികളുടെ രജിസ്റ്റർ നമ്പരും രഹസ്യ നമ്പരും ഉൾപ്പെടെ അപേക്ഷ നൽകി ഉത്തരക്കടലാസുകൾ കൈപ്പറ്റിയിരുന്നത്. വൈസ് ചാൻസിലറുടെ അനുമതിയോടെയാണ് ഈ പരീക്ഷ പേപ്പറുകൾ സിൻഡിക്കേറ്റംഗം നേടിയെടുത്തതും. എംകോമിന്‍റെ 12 ഉത്തരക്കടലാസുകള്‍ രേഖകളില്ലാതെ ആദ്യം സംഘടിപ്പിച്ച ഡോ.ആര്‍ പ്രഗാഷ് വിസിയുടെ കത്തോട് കൂടി 31 എണ്ണം ആവശ്യപ്പെട്ടു. 54 ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ ഡോ.പ്രഗാഷിനെതിരെ ഒരു തരത്തിലുള്ള അന്വേഷണവും ഇതുവരെയും നടത്തിയില്ല.

ഗവർണർക്ക് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ്
ഗവർണർക്ക് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ്

നിയമങ്ങൾ കാറ്റിൽ പറത്തി ഉത്തരക്കടലാസുകൾ കൈമാറ്റം ചെയ്യാൻ അനുമതി നൽകിയ വൈസ്ചാൻസിലർ സിൻഡിക്കേറ്റ് അംഗം ഡോ. പ്രഗാഷിനെ ന്യായീകരിച്ചാണ് വിഷയത്തില്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഉത്തരക്കടലാസുകള്‍ എടുക്കാൻ അനുവദിച്ചതില്‍ വീഴ്ച പറ്റിയെന്ന് പരോക്ഷമായി വൈസ് ചാൻസിലര്‍ റിപ്പോർട്ടിൽ പറഞ്ഞു വയ്ക്കുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന കുറ്റസമ്മതവുമുണ്ട് റിപ്പോർട്ടിൽ. മാർക്ക്ദാന വിവാധത്തിന് പുറമെ ഉത്തരക്കടലാസ് വിവാധം കൂടി ഉടലെടുത്തതോടെ എം.ജി സർവകലാശാലയിലെ പരീക്ഷകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details