കേരളം

kerala

ETV Bharat / state

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിഷേധം; കടയടച്ച്  വ്യാപാരികൾ - കടയടച്ച് സമരം ചെയ്‌ത് വ്യാപാരികൾ

ലോക്ക്‌ഡൗണിൽ പ്രതിസന്ധി നേരിടുന്ന വ്യാപാരികൾക്ക് സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നടക്കമുള്ള ആവശ്യങ്ങൾ വ്യാപാരികൾ ഉന്നയിച്ചു.

merchants association  merchants association strike  kerala merchants association strike  kerala lockdown  ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിഷേധം  കടയടച്ച് സമരം ചെയ്‌ത് വ്യാപാരികൾ  കേരള വ്യാപാരി സംഘടന
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിഷേധം

By

Published : Jun 15, 2021, 5:34 PM IST

കോട്ടയം:കോട്ടയത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ച് പണിമുടക്കി. വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്‌ത സമരത്തിന്‍റെ ഭാഗമായിട്ടായിരുന്നു കോട്ടയത്തും വ്യാപാരികൾ കടയടച്ച് സമരം ചെയ്‌തത്.

Also Read:വാക്‌സിൻ സ്വീകരിച്ചവർക്ക് അനഫിലാക്‌സിസ്; ആദ്യ മരണം സ്ഥിരീകരിച്ചു

ഗാന്ധി സ്ക്വയറിൽ നടന്ന ധർണ അസോസിയേഷൻ പ്രസിഡന്‍റ് ടി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്‌തു. ലോക്ക്‌ഡൗൺ കാലയളവിൽ തുറക്കാൻ സാധിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ സമയബന്ധിതമായി തുറക്കാൻ അനുവദിക്കണമെന്നും വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:പൗരത്വ നിയമം: മുസ്‌ലിം ലീഗ് പോരാട്ടം തുടരുമെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍

പൊലീസിൻ്റെയും സെക്‌ടറൽ മജിസ്ട്രേറ്റുമാരുടെയും അന്യായമായ പീഡനം അവസാനിപ്പിക്കണമെന്നും ലോക്ക്ഡൗൺ കാലത്തെ വാടക ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഹോട്ടലുകളിലും ബേക്കറികളിലും സാമൂഹ്യ അകലം പാലിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.

ABOUT THE AUTHOR

...view details