കോട്ടയം: യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. കടപ്പാട്ടൂർ സ്വദേശി കുറ്റിമടത്തിൽ കൃഷ്ണൻ നായർ മകൻ സന്തോഷ് പികെ (61) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പാലാ വെള്ളിയേപ്പളളി വലിയമനയ്ക്കൽ ടിന്‍റു മരിയ ജോണി(26)നാണ് ആക്രമത്തില്‍ പരിക്കേറ്റത്.
യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശമിച്ചു; പ്രതി പിടിയില്‍ - യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശമിച്ചു, പ്രതി പിടിയില്‍
പുലർച്ചെ വഴിയെ നടന്നുപോയ യുവതിയെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു

യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശമിച്ചു, പ്രതി പിടിയില്‍
എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി യുവതി വീട്ടിൽ നിന്നു രാവിലെ ഇറങ്ങി 150 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം. വഴിയിൽ പരിക്കേറ്റ് കിടന്ന യുവതിയെ പുലർച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമി മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു എന്നാണ് സൂചന. സന്തോഷിന്‍റെ ഓട്ടോയിലാണ് ആക്രമണത്തിൽ പരിക്കേറ്റ ടിന്‍റു സ്ഥിരമായി സഞ്ചരിച്ചിരുന്നത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.