കോട്ടയം: പഞ്ചാംഗശിക്ഷണം നല്‍കുന്ന ഈരാട്ടുപേട്ട പനയ്‌ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തില്‍ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചു. വിദ്യാര്‍ഥികളും അമ്മമാരുമടക്കം 112 പേരാണ് തിരുവാതിരക്കളിയില്‍ പങ്കെടുത്തത്. സ്‌കൂളിന്‍റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ദിവസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് കൊച്ചുകുട്ടികള്‍ മുതല്‍ അമ്മമാര്‍ വരെയുള്ളവര്‍ സ്‌കൂള്‍ അങ്കണത്തില്‍ ഒരുപോലെ ചുവട് വെച്ചത്. പരിശീലക ശാന്തമ്മ കളിവിളക്ക് തെളിയിച്ച് തിരുവാതിര ആരംഭിച്ചു.
ഈരാട്ടുപ്പേട്ട സ്വാമി വിവേകാനന്ദ വിദ്യാലയത്തില്‍ മെഗാ തിരുവാതിരക്കളി - കോട്ടയം
സ്‌കൂളിന്‍റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.
![ഈരാട്ടുപ്പേട്ട സ്വാമി വിവേകാനന്ദ വിദ്യാലയത്തില്‍ മെഗാ തിരുവാതിരക്കളി ഈരാട്ടുപ്പേട്ട സ്വാമി വിവേകാനന്ദ വിദ്യാലയത്തില്‍ മെഗാ തിരുവാതിരകളി സംഘടിപ്പിച്ചു ഈരാട്ടുപ്പേട്ട സ്വാമി വിവേകാനന്ദ വിദ്യാലയം മെഗാ തിരുവാതിരകളി സംഘടിപ്പിച്ചു മെഗാ തിരുവാതിരകളി Mega Thiruvathirakali കോട്ടയം kottayam latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5682194-thumbnail-3x2-thiruvathira.jpg)
ഈരാട്ടുപ്പേട്ട സ്വാമി വിവേകാനന്ദ വിദ്യാലയത്തില്‍ മെഗാ തിരുവാതിരകളി സംഘടിപ്പിച്ചു
ഈരാട്ടുപ്പേട്ട സ്വാമി വിവേകാനന്ദ വിദ്യാലയത്തില്‍ മെഗാ തിരുവാതിരക്കളി
നിരവധി പേരാണ് മെഗാ തിരുവാതിര ആസ്വദിക്കുന്നതിനായി സ്‌കൂളില്‍ എത്തിയത്. മുന്‍ വര്‍ഷങ്ങളിലും സ്‌കൂളില്‍ തിരുവാതിര അരങ്ങേറിയിട്ടുണ്ടെങ്കിലും ഇത്തവണയാണ് വിപുലമായ രീതിയില്‍ തിരുവാതിരകളി സംഘടിപ്പിച്ചത്. പഠനത്തോടൊപ്പം സംഗീതം, സംസ്‌കൃതം, യോഗ, നൈതികം, കായികം എന്നീ അഞ്ച് മേഖലകളിലും സ്‌കൂളില്‍ പരിശീലനം നല്‍കുന്നുണ്ട്. അഡ്വ. ശ്രീ വിജയശ്രീ, ശ്രീജ എന്നിവരാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
Last Updated : Jan 12, 2020, 3:29 PM IST