കേരളം

kerala

ETV Bharat / state

മീനച്ചിലാറ്റിലെ ആദ്യ ജനകീയ ജലനിരപ്പ് നിരീക്ഷണ സ്കെയിൽ സ്ഥാപിച്ചു

ആദ്യഘട്ടമായി എട്ട് മഴമാപിനികൾ സ്ഥാപിച്ചിരുന്നു. ജലനിരീക്ഷണ സ്കെയിലുകളിൽ ആദ്യത്തേതാണ് ശനിയാഴ്ച സ്ഥാപിച്ചത്.

കോട്ടയം  മീനച്ചിലാർ  മീനച്ചിലാറ്റിലെ ആദ്യ ജനകീയ ജലനിരപ്പ് നിരീക്ഷണ സ്കെയിൽ സ്ഥാപിച്ചു  നിരീക്ഷണ സ്കെയിൽ  Meenachillar  river scale  Meenachillar river scale
മീനച്ചിലാറ്റിലെ ആദ്യ ജനകീയ ജലനിരപ്പ് നിരീക്ഷണ സ്കെയിൽ സ്ഥാപിച്ചു

By

Published : Oct 4, 2020, 3:41 PM IST

കോട്ടയം:മീനച്ചിലാറ്റിലെ ആദ്യ ജനകീയ ജലനിരപ്പ് നിരീക്ഷണ സ്കെയിൽ പാലാ അരുണാപുരം കുഴിപ്പുഴി കടവിൽ മാണി സി .കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ മേരി ഡൊമിനിക്, മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്‍റ് ഡോ. എസ്.രാമചന്ദ്രൻ, മുനിസിപ്പൽ വാർഡ് കൗൺസിലർ ബിനു പുളിക്കക്കണ്ടം, മീനച്ചിൽ നദീസംരക്ഷണസമിതി ജോ. സെക്രട്ടറി ഫ്രാൻസീസ് കൂറ്റനാൽ, മനോജ് പാലാക്കാരൻ, ജോണി പന്തപ്ലാക്കൽ, അജി കുഴിയംപ്ലാവിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മീനച്ചിലാറിന്‍റെ വൃഷ്ടിപ്രദേശങ്ങളിലെമ്പാടും മഴമാപിനികളും ആറിന്‍റെ വിവിധ ഭാഗങ്ങളിൽ ജലനിരപ്പ് നിരീക്ഷണ സ്കെയിലുകളും താപനില പരിശോധന ഉപകരണങ്ങളും സ്ഥാപിച്ചുകൊണ്ട് സമഗ്രമായ ഒരു ജല- പുഴ നിരീക്ഷണ പ്രക്രിയയ്ക്കാണ് മീനച്ചിൽ നദീസംരക്ഷണ സമിതി സേവ് മീനച്ചിലാർ ഗ്രൂപ്പിന്‍റെ സഹകരണത്തോടെ തുടക്കം കുറിച്ചിട്ടുള്ളത്. ആദ്യഘട്ടമായി എട്ട് മഴമാപിനികൾ സ്ഥാപിച്ചിരുന്നു. ജലനിരീക്ഷണ സ്കെയിലുകളിൽ ആദ്യത്തേതാണ് ശനിയാഴ്ച സ്ഥാപിച്ചത്.

കേരളാ നദീസംരക്ഷണസമിതിയുടെ സ്ഥാപകദിനമായ ഒക്ടോബർ മൂന്ന് എല്ലാവർഷവും നദീദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ ദിവസം തെരഞ്ഞെടുത്തത്. ആദ്യഘട്ട മഴമാപിനി നിരീക്ഷകനായ ജോണി കൈതോലിന്‍റെ വീട്ട് പരിസരത്തെ കുഴിപ്പുഴി കടവിലാണ് ആദ്യ സ്കെയിൽ സ്ഥാപിച്ചിട്ടുള്ളത്. രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും വിവിധ ഡിപാർട്ട്മെന്‍റുകളും സഹകരിക്കുന്നുണ്ട്. 30 മഴമാപിനികളുടെ രണ്ടാം ഘട്ട വിന്യാസം പ്രഖ്യാപിക്കലും ജലനിരപ്പ് സ്കെയിൽ കൈമാറലും രാവിലെ നടന്ന ചടങ്ങിൽ സിനിമാ സംവിധായകൻ ഭദ്രൻ മാട്ടേൽ നിർവ്വഹിച്ചു.

ABOUT THE AUTHOR

...view details