കേരളം

kerala

ETV Bharat / state

മാണി സി കാപ്പൻ എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന്‍റെ മരണത്തിനിടയാക്കിയ അപകടം : വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തി പൊലീസ് - വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു

ഏറ്റുമാനൂരിലുണ്ടായ അപകടത്തിൽ മരിച്ച വള്ളിച്ചിറ സ്വദേശി രാഹുൽ ജോബി സഞ്ചരിച്ച വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. 5 മില്ലിഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. മാണി സി കാപ്പൻ എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫാണ് രാഹുൽ. വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കൾ പരിക്കേറ്റ് ചികിത്സയിലാണ്

mani c kappans personal staff  mdma found in the car that met with accident  mdma case  mdma found in car accident  mdma  mani c kappans personal staff death  mani c kappan mla  മാണി സി കാപ്പൻ എംഎൽഎ  മാണി സി കാപ്പൻ  മാണി സി കാപ്പന്‍റെ പേഴ്‌സണൽ സ്റ്റാഫിന്‍റെ മരണം  ഏറ്റുമാനൂർ വാഹനാപകടം  വാഹനാപകടത്തിൽ വഴിത്തിരിവ്  അപകടത്തിൽപ്പെട്ട കാറിൽ എംഡിഎംഎ  വാഹനാപകടത്തിൽ എംഡിഎംഎ കണ്ടെടുത്തു  വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു  ഏറ്റുമാനൂർ വാഹനാപകടത്തിൽ വഴിത്തിരിവ്
എംഡിഎംഎ

By

Published : Dec 25, 2022, 10:01 AM IST

കോട്ടയം :മാണി സി കാപ്പൻ എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന്‍റെ മരണത്തിന് കാരണമായ ഏറ്റുമാനൂരിലെ വാഹനാപകടത്തിൽ വഴിത്തിരിവ്. അപകടത്തിൽ മരിച്ച, രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിൽ നിന്ന് 5 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തു.സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. രാഹുലിന്‍റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. രാഹുലിനൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്.

വള്ളിച്ചിറ സ്വദേശി രാഹുൽ ജോബിയാണ് (24) ഇന്നലെ പുലർച്ചെ 12.30ന് വാഹനാപകടത്തിൽ മരിച്ചത്. രാഹുൽ സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിൻ്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകുംവഴി ഏറ്റുമാനൂർ ബൈപ്പാസിൽ വച്ചാണ് അപകടമുണ്ടായത്.

Also read:മാണി സി കാപ്പൻ എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു

രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ ചരക്ക് കയറ്റിവന്ന എയ്‌സ് വന്നിടിക്കുകയായിരുന്നു. പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details