ലയന ആവശ്യം അംഗീകരിച്ചില്ല; കോൺഗ്രസ് എസിൽ കൂട്ടരാജി - Kottayam congress s news
നേതാക്കന്മാരും പ്രവർത്തകരും ഉൾപ്പടെ 60 ഓളം പേർ കോൺഗ്രസ് എസിൽ നിന്നും രാജി വച്ചു.
കോൺഗ്രസ് എസ് കൂട്ടരാജി
കോട്ടയം: എൽഡിഎഫ് ഘടകകക്ഷിയായ കോൺഗ്രസ് എസിൽ നിന്നും കൂട്ടരാജി. നേതാക്കന്മാരും പ്രവർത്തകരും ഉൾപ്പടെ 60ഓളം പേർ പാർട്ടി വിട്ടു. കടന്നപ്പള്ളി രാമചന്ദ്രന് ശേഷം രണ്ടാംനിര നേതാക്കൾ ഇല്ലാത്ത സാഹചര്യത്തിൽ കോൺഗ്രസ് എസ് മറ്റൊരു പാർട്ടിയിൽ ലയിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ഈ ആവശ്യം നടപ്പിലാക്കാതെ വന്നതിനാലും പാർട്ടിയുടെ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ നിലച്ച സാഹചര്യത്തിലുമാണ് പാർട്ടി വിടുന്നതെന്ന് രാജിവച്ച നേതാക്കൾ വ്യക്തമാക്കി.
Last Updated : Nov 25, 2019, 4:46 PM IST