കോട്ടയം: ലോക് ഡൗണ്‍ ദിനത്തില്‍ ലളിതമായി വിവാഹം നടത്തി ദമ്പതികള്‍ മാതൃകയായി. തലനാട്ട് വ്യാപാരിയായ തോട്ടത്തില്‍ വീട്ടില്‍ രാജേഷും പാലായില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വള്ളിച്ചിറ സ്വദേശിനി ആതിരയുമാണ് വിവാഹിതരായത്. വിവാഹം ആഘോഷമായി നടത്താന്‍ നേരത്തെ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.
ആളും ആഘോഷവുമില്ലാതെ അവർ മിന്നുകെട്ടി; കൊറോണക്കാലത്തെ കല്യാണം - ലോക് ഡൗണ്‍
തലനാട്ട് വ്യാപാരിയായ തോട്ടത്തില്‍ വീട്ടില്‍ രാജേഷും പാലായില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വള്ളിച്ചിറ സ്വദേശിനി ആതിരയുമാണ് വിവാഹിതരായത്.
ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹം; മാതൃകയായി ദമ്പതികള്‍
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ചടങ്ങ് നടന്നത്. വിവാഹം നടത്തിക്കൊടുക്കാന്‍ വള്ളിച്ചിറ എസ്.എന്‍.ഡിപി ശാഖാ പ്രസിഡന്‍റ് സോമന്‍ തയാറായതോടെ വീട്ടുകാര്‍ വിവരം ആരോഗ്യ വകുപ്പിലും പൊലീസിലും അറിയിച്ചു. തുടര്‍ന്ന് ശനിയാഴ്ച 9നും 10 നും ഇടയില്‍ വിവാഹം നടന്നു. രാജേഷിന്‍റെ സഹോദരി അടക്കം നാലുപേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സഹോദരിയാണ് മൊബൈല്‍ ക്യാമറയില്‍ ചടങ്ങുകള്‍ പകര്‍ത്തിയത്. വധൂവരന്മാര്‍ക്കും വരന്‍റെ സഹോദരിക്കും ശാഖാ പ്രസിഡന്‍റ് സദ്യ വിളമ്പി.