കോട്ടയം:ഇത്തവണത്തെ ഓണത്തിന് പൂക്കളമൊരുക്കാനുള്ള പൂക്കൾ നാട്ടിൽ തന്നെ വിരിയിക്കാനുള്ള ശ്രമത്തിലാണ് മരങ്ങാട്ടുപിള്ളി പഞ്ചായത്ത്. ജില്ലയിൽ ആദ്യമായാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പൂകൃഷി ആരംഭിക്കുന്നത്.
ഓണത്തിനുള്ള പൂക്കൾ നാട്ടിൽ തന്നെ കൃഷി ചെയ്യാൻ മരങ്ങാട്ടുപിള്ളി പഞ്ചായത്ത്; ഒരുമ പൂമണം പദ്ധതിക്ക് തുടക്കമായി - ഒരുമ പൂമണം പദ്ധതി കോട്ടയം ജില്ല
നമ്മളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ഒരുമ പൂമണം എന്ന പൂകൃഷി പദ്ധതി നടപ്പാക്കുന്നത്. കോട്ടയം ജില്ലയിൽ ആദ്യമായാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പൂകൃഷി ആരംഭിക്കുന്നത്.
നമ്മളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ഒരുമ പൂമണം എന്ന പൂകൃഷി പദ്ധതി നടപ്പാക്കുന്നത്. നെല്ലും വാഴയും കപ്പയുമെല്ലാം കൃഷി ചെയ്‌ത മെമ്പർമാർ ഇത്തവണ ഓണക്കാലത്തേക്ക് ആയാണ് പൂകൃഷി ആരംഭിച്ചത്. പൂക്കളമിടാനുള്ള പൂവിന്‍റെ ലഭ്യതക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യo.
ആണ്ടൂരിലെ കൃഷിയിടത്തിലാണ് പൂകൃഷി ചെയ്യുന്നത്. കുരോപ്പടയിൽ നിന്നും എത്തിച്ച ചെണ്ടുമല്ലി തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പഞ്ചായത്തംഗങ്ങളുടെ പൂകൃഷി മറ്റു കർഷകർക്ക് മാതൃകയാവുമെന്നും ഇതാദ്യമായാണ് ജില്ലയിലെ പഞ്ചായത്ത് മെമ്പർമാർ ഇത്തരത്തിൽ ഒരു കൃഷിയിലേക്ക് തിരിയുന്നതെന്നും പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി പറഞ്ഞു.