കോട്ടയം : മണിപ്പുഴയിൽ കൈത്തോട്ടിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയിൽക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. അരയറ്റം വെള്ളമുള്ള തോട്ടിൽ തല മാത്രം പുറത്ത് കാണുന്ന വിധത്തിലായിരുന്നു മൃതദേഹം.
മണിപ്പുഴക്ക് സമീപമുള്ള തോട്ടിൽ യുവാവിൻ്റെ മൃതദേഹം - തോട്ടിൽ മൃതദേഹം
സമീപത്തെ പഴക്കടയിൽ ജോലി ചെയ്‌തിരുന്ന മലപ്പുറം സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് സൂചന
മണിപ്പുഴക്ക് സമീപമുള്ള തോട്ടിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
Also Read: വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച് സ്‌മൃതി ഇറാനി ; കീറിയെറിഞ്ഞ് പ്രതിപക്ഷം
സമീപത്തെ പഴക്കടയിൽ ജോലി ചെയ്‌തിരുന്ന മലപ്പുറം സ്വദേശി യുവാവാണ് മരിച്ചതെന്ന് സൂചനയുണ്ട്. മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡിൽ പ്രവർത്തിക്കുന്ന കടകൾക്ക് പിന്നിലായാണ് മൃതദേഹം കിടന്നിരുന്നത്. കടകളിൽ ജോലി ചെയ്യുന്ന ആളുകളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.