കോട്ടയം: മാന്നാനം സെന്‍റ് ജോസഫ് ആശ്രമ ദേവാലയത്തിന്‍റെ പാരിഷ് ഹാൾ സാമൂഹിക വിരുദ്ധർ തകർത്തു. ഇന്നലെ വൈകിട്ട് 5 മണിയോടെ പാരിഷ് ഹാളിന്‍റെ ഓടാമ്പൽ ഇളക്കിയാണ് അക്രമികൾ അകത്തു കയറിയത്. ആത്മീയ യോഗങ്ങളും കമ്മിറ്റികളും നടക്കുന്ന പാരിഷ് ഹാളിലെ കസേരകളും ഡെസ്ക്കുകളും അക്രമികള്‍ തല്ലി തകർത്തു.
മാന്നാനം സെന്‍റ് ജോസഫ് ദേവാലയത്തിന്‍റെ പാരിഷ് ഹാൾ സാമൂഹിക വിരുദ്ധർ തകർത്തു - mannanam st joseph church
ഹാളിന്‍റെ ഓടാമ്പൽ ഇളക്കിയാണ് അക്രമികൾ അകത്തു കയറിയത്

പാരിഷ് ഹാൾ സാമൂഹിക വിരുദ്ധർ തകർത്തു
പാരിഷ് ഹാളിന്‍റെ പേരെഴുതിയ ബോർഡും നശിപ്പിച്ചിട്ടുണ്ട് . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം ശക്തമാക്കാൻ മന്ത്രി വി.എൻ വാസവൻ പൊലീസിനു നിർദേശം നൽകി. ഇന്ന് (27.04.2022) മാന്നാനത്ത് ഇടവകാംഗങ്ങൾ പ്രതിഷേധ യോഗം സംഘടിപ്പിക്കും.