കോട്ടയം : നൂറ്റി നാൽപ്പത്തിമൂന്നാമത് മന്നം ജയന്തി ആഘോഷങ്ങൾ ചങ്ങനാശേരിയിലെ എൻ എസ് എസ് ആസ്ഥാനത്ത് വിപുലമായി ആലോഷിച്ചു. രാവിലെ മന്നം സമാധിയിൽ പുഷ്‌പാർച്ചനയോടെയായിരുന്നു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പൊതുസമ്മേളനം ചങ്ങനാശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്‌തു.
മന്നം ജയന്തി ആഘോഷിച്ചു - ചങ്ങനാശേരിയിലെ എൻ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി വിപുലമായി ആഘോഷിച്ചു
ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് വിശ്വാസികളെ മുറിവേൽപ്പിച്ചുവെന്നും മത വിശ്വാസങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്നും മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌ത് ചങ്ങനാശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു
ശബരിമലയിൽ എൻ എസ് എസ് എടുത്ത നിലപാട് ശരിയായിരുന്നുവെന്നും ഇക്കാര്യത്തിലെ സർക്കാർ നിലപാട് വിശ്വാസികളെ മുറിവേൽപ്പിച്ചുവെന്നും മത വിശ്വാസങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്നും മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ പ്രമേയങ്ങളും പാസാക്കി. പ്രതിനിധി സമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൻഎസ്എസ് നിലപാടെടുത്തിരുന്നു. രാഷ്ട്രിയ സാമുദായിക രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധിയാളുകളാണ് മന്നം സമാധിയിലെത്തി പുഷ്പ്പാർച്ചനയർപ്പിച്ച് മടങ്ങിയത്.