മാണി സി.കാപ്പന്‍ എന്‍സിപിയില്‍ നിന്ന് രാജിവച്ചെന്ന് ടി.പി പീതാംബരന്‍ - യുഡിഎഫ്
മാണി സി കാപ്പന്‍റേത് വ്യക്തിപരമായ തീരുമാനമാണെന്ന് ടി.പി പീതാംബരൻ പറഞ്ഞു. തിങ്കളാഴ്ച പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി.കാപ്പൻ അറിയിച്ചിട്ടുണ്ട്.
കാപ്പൻ എൻസിപിയിൽ നിന്ന് രാജി വെച്ചാതായി ടി.പി പീതാംബരൻ
കോട്ടയം:മാണി സി.കാപ്പൻ പാർട്ടിയിൽ നിന്ന് രാജിവച്ചെന്ന് എൻസിപി സംസ്ഥാന പ്രസിഡൻ്റ് ടി.പി പീതാംബരൻ. മാണി സി.കാപ്പന്‍റേത് വ്യക്തിപരമായ തീരുമാനമാണെന്നും ടി.പി പീതാംബരൻ പറഞ്ഞു. അതേസമയം, തിങ്കളാഴ്ച പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി.കാപ്പൻ അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ മാണി സി.കാപ്പനോട് അനീതി കാണിച്ചെന്ന അഭിപ്രായമില്ലെന്നും ടി.പി പീതാംബരന്‍ പറഞ്ഞു.