കോട്ടയം: പാലാ ഉൾപ്പെടെ മൂന്ന് സീറ്റുകളിൽ യു.ഡി.എഫ് ഘടക കക്ഷിയായി മത്സരിക്കുമെന്ന് മാണി സി.കാപ്പൻ. തന്‍റെ നിലപാട് ശരത് പവാറിനെ അറിയിച്ചുവെന്നും അത് അദ്ദേഹത്തിന് ബോധ്യമായി എന്നും മാണി സി.കാപ്പൻ പറഞ്ഞു.
പാലാ ഉൾപ്പെടെ മൂന്ന് സീറ്റുകളിൽ യു.ഡി.എഫ് ഘടക കക്ഷിയായി മത്സരിക്കും: മാണി സി.കാപ്പൻ - election news
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമെന്നും മാണി സി.കാപ്പൻ അറിയിച്ചു.
പതിനാലാം തീയതി പാലായിൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മുന്നണിക്ക് പേരു ദേഷമുണ്ടായക്കിയ നേതാവാണ് എ.കെ ശശീന്ദ്രൻ എന്ന് മാണി സി.കാപ്പൻ ആരോപിക്കുകയും ചെയ്തു. ഘടകകക്ഷികൾ മുന്നണിയിലേക്ക് വരുമ്പോൾ വിട്ടു വീഴ്‌ച ഉണ്ടാകണമെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു. എന്നാൽ ആലത്തൂർ വിട്ട് തരാമോ എന്നു ചോദിച്ചപ്പോൾ ശശീന്ദ്രന് മറുപടി ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിൽ മത്സരിക്കാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും തോമസ് ചാണ്ടിയുടെ അനുജന് കുട്ടനാട് സീറ്റ് ഉറപ്പിച്ച സ്ഥിതിക്ക് അവിടെ മത്സരിക്കുന്നത് മാന്യതയല്ലയെന്നും മാണി സി.കാപ്പൻ പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആർക്കും വേണ്ടാതെ കിടന്ന പാലായിൽ കെ.എം മാണിയെ പോലെയുള്ള വലിയ നേതാവിനെതിരെ പല തവണ മത്സരിച്ചാണ് അവസാനം വിജയിച്ചതെന്നും അതിനാൽ പാലായിൽ മത്സരിച്ചാൽ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനോട് സ്നേഹവും ബഹുമാനവുമുണ്ടെന്നും പാലായുടെ വികസനത്തിന് 460 കോടി നൽകിയതിൽ സന്തോഷമുണ്ടെന്നും പാലായുടെ വികസനം തടഞ്ഞത് ജോസ് കെ.മാണിയാണെന്നും അദ്ദേഹം ആരോപിച്ചു.