കേരളം

kerala

ETV Bharat / state

'പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ല'; നിലപാടിലുറച്ച് മാണി സി കാപ്പൻ

മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അത്തരം വാർത്തകൾ ചമയ്ക്കുന്നതിന് പിന്നിൽ തൽപരകക്ഷികളുടെ പങ്കുണ്ടാവാമെന്നും മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു

mani c kappan about pala seat  mani c kappan  pala seat  പാലാ സീറ്റ്  പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ല  മാണി സി കാപ്പൻ
'പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ല'; നിലപാടിലുറച്ച് മാണി സി കാപ്പൻ

By

Published : Jan 2, 2021, 8:21 PM IST

കോട്ടയം:പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവർത്തിച്ച് മാണി സി കാപ്പൻ എംഎൽഎ. എൻസിപി എൽഡിഎഫിലെ ഘടകകക്ഷി തന്നെയാണെന്നതിൽ ആർക്കും തർക്കം വേണ്ട. മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. അത്തരം വാർത്തകൾ ഭാവനാസൃഷ്‌ടി മാത്രമാണ്. വാർത്തകൾ ചമയ്ക്കുന്നതിന് പിന്നിൽ തൽപരകക്ഷികളുടെ പങ്കുണ്ടാവാമെന്നും എംഎൽഎ പറഞ്ഞു. എൻസിപി ഒറ്റക്കെട്ടായി നിൽക്കും. ചുരുങ്ങിയ കാലംകൊണ്ട് പാലായിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. തോട്ടം-പുരയിടം പ്രശ്‌ന പരിഹാരം, കന്യാസ്‌ത്രീകൾക്ക് ചരിത്രത്തിലാദ്യമായി റേഷൻകിറ്റ് തുടങ്ങിയവ നടപ്പാക്കി.

റബറിന് 200 രൂപയും, ചിരട്ടപ്പാലിനും ഒട്ടുപാലിനും 150 രൂപ വീതവും താങ്ങുവില ബജറ്റിൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നൽകി കഴിഞ്ഞു. പാലായുടെ ആവശ്യങ്ങൾക്കായി നിരന്തരം ഓടി നടക്കുകയാണ്. യുഡിഎഫിന് സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കാപ്പൻ പറഞ്ഞു. ആ അവകാശം നിഷേധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വഴിയേ പോകുന്നവർക്ക് പാലാ സീറ്റ് ചോദിക്കാൻ എന്തവകാശമെന്നും മാണി സി കാപ്പൻ ചോദിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ് നിൽക്കുന്ന ജോസ് കെ മാണിക്ക് പാലാ ചോദിക്കാൻ അവകാശമില്ല. വിട്ടുവീഴ്‌ച ചെയ്യേണ്ടി വരുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ പല തവണ മത്സരിച്ച സ്വന്തം സീറ്റ് വിട്ടുകൊടുക്കുന്നതല്ലേ ഉചിതമെന്നും അദ്ദേഹം പ്രതികരിച്ചു. പാലാ സീറ്റ് സംബന്ധിച്ചു ചർച്ചകളൊന്നും മുന്നണിയിൽ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ സീറ്റ് സംബന്ധിച്ച് വാർത്തകൾക്ക് പ്രസക്തിയില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എൻസിപിക്ക് അർഹമായ പരിഗണന നൽകിയിട്ടില്ലെന്ന പരാതിയിൽ ഉറച്ചു നിൽക്കുന്നതായും കാപ്പൻ വ്യക്തമാക്കി.

ABOUT THE AUTHOR

...view details