കോട്ടയം: പരിസ്ഥിതി മലിനീകരണത്തിന്‍റെ ഫലമായി ശോഷിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് പദ്ധതി ആവിഷ്കരിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിസ്ഥിതി സംരക്ഷണത്തിനായി പദ്ധതി ഒരുക്കുന്നത്.
"കണ്ടൽകാക്കാം നാളേക്കായ്"; കണ്ടൽ സംരക്ഷണവുമായി ഡിവൈഎഫ്ഐ
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി പദ്ധതി ഒരുക്കുന്നത്.
കണ്ടൽക്കാടുകൾ സംരക്ഷിക്കാനും വ്യാപിപ്പിക്കാനുമുള്ള കർമപദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. ഇതിന്‍റെ ഭാഗമായി കോട്ടയം കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ "കണ്ടൽകാക്കാം നാളേക്കായ്" എന്ന പേരിൽ ദേശീയ ശില്പശാല ഒരുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം പറഞ്ഞു.
കേരളത്തിൽ 700 ചതുരശ്ര കിലോമീറ്റർ കണ്ടൽക്കാടുകൾ ഉണ്ടായിരുന്നത് ഇന്ന് 17 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങളെ നിയന്ത്രിക്കുന്നതിൽ കണ്ടൽക്കാടുകൾ വഹിക്കുന്ന പങ്കും പ്രാധാന്യവും കണക്കിലെടുത്താണ് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് ദീർഘകല പദ്ധതികൾ ആവിഷ്കരിക്കുന്നത്. നിലവിലെ കണ്ടൽക്കടുകളുടെ സർവ്വേ നടപടികൾക്കായി മോബൈൽ ആപ്ലിക്കേഷനും ഡിവൈഎഫ്ഐ ഒരുക്കുന്നുണ്ട്.
TAGGED:
കണ്ടൽകാക്കാം നാളേക്കായ്