കോട്ടയം:മാങ്ങ മോഷ്‌ടാവിന്‍റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ സ്‌കൂളുകളിലെ കലോത്സവ വേദികളിലും സംഭവം ഹിറ്റ്. എൽകെജി വിദ്യാർഥിയുടെ സ്റ്റേജ് ഷോയാണ് ഇപ്പോൾ ചർച്ചാവിഷയം. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക് സ്‌കൂൾ കലോത്സവത്തിൽ പ്രച്ഛന്ന വേഷ മത്സരത്തിൽ നിബ്രാസ് റഹ്‌മാനാണ് മാമ്പഴം മോഷ്‌ടിക്കുന്ന പൊലീസുകാരനെ അവതരിപ്പിച്ചത്.
കാണാതായ മാമ്പഴക്കള്ളൻ അതാ സ്റ്റേജില്‍! പൊലീസിലെ കള്ളനെ ട്രോളി എല്‍കെജി വിദ്യാര്‍ഥി - കോട്ടയം മാങ്ങ മോഷണം
എൽകെജി വിദ്യാർഥിയായ നിബ്രാസ് റഹ്‌മാനാണ് ഫാൻസി ഡ്രസ് മത്സരത്തിൽ, കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്‌ടിച്ച പൊലീസുകാരനെ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയത്.
മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നിബ്രാസിന്‍റെ പ്രച്ഛന്ന വേഷ മത്സരത്തിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്‌റ്റേജിലെത്തിയ കുട്ടി ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും നോക്കിയ ശേഷം അവിടെ പെട്ടിയിൽ വച്ചിരുന്ന മാമ്പഴം എടുത്തുകൊണ്ട് പോകുന്നത് കാണാം.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്‌ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശിഹാബിനെ രണ്ടാഴ്‌ച കഴിഞ്ഞിട്ടും പൊലീസ് കണ്ടുപിടിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മാമ്പഴ മോഷണത്തെ കളിയാക്കിയുള്ള വിദ്യാർഥിയുടെ പ്രകടനം വീണ്ടും പൊതുജന ശ്രദ്ധയാകർഷിക്കുന്നത്.