കേരളം

kerala

ETV Bharat / state

വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ - കമ്മൽ വിനോദ് മകൻ വിശ്വജിത്ത് പിടിയിൽ

നേരത്തെ പ്രതിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിരുന്നു

Manganam murder case absconding accused arrested  Police arrested absconding accused in an attempted murder case kottayam  വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ  മാങ്ങാനം കൊലപാതകക്കേസ് പ്രതി പിടിയിൽ  കമ്മൽ വിനോദ് മകൻ വിശ്വജിത്ത് പിടിയിൽ  Kammal Vinods son Vishwajit arrested
വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ

By

Published : Mar 20, 2022, 8:08 PM IST

കോട്ടയം : വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ. കൊലപാതകമുള്‍പ്പടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കമ്മൽ വിനോദിന്‍റെ (വിനോദ്‌ കുമാർ) മകൻ വിശ്വജിത്തിനെയാണ് (19) അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ യു. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

നേരത്തെ ഇയാളുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിരുന്നു. മാങ്ങാനം ഭാഗത്ത് കടയിൽ ആക്രമണം നടത്തുകയും കട ഉടമയെ അടക്കം മർദിക്കുകയും ചെയ്‌തുവെന്നാണ് കേസ്.

ALSO READ:മലയിൻകീഴ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർക്കെതിരെ വനിത ഡോക്‌ടറുടെ പീഡന പരാതി

ഇതേ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ കേസിൽ പ്രതിയായ വിശ്വജിത്ത് ഒളിവിൽ പോകുകയായിരുന്നു. തുടർന്നാണ് ഡി.വൈ.എസ്.പി ജെ. സന്തോഷ്‌ കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details