കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്പില്‍ ആണ് കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.പൊലീസ് മര്‍ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാൽ, കൊവിഡ് സെന്‍ററില്‍ വച്ച് അപസ്മാരമുണ്ടായതാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത് .
സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലുള്ള പ്രതി മരിച്ചു; പൊലീസ് മർദനമെന്ന് ബന്ധുക്കൾ
കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്പില്‍ ആണ് മരിച്ചത്. കാക്കനാട് ജയിലിലെ കൊവിഡ് സെന്‍ററില്‍ റിമാന്‍ഡില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ച് ഇയാൾ മരിച്ചു.
കാക്കനാട് ജയിലിലെ കൊവിഡ് സെന്‍ററില്‍ റിമാന്‍ഡില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയായിരുന്നു ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അപസ്മാരം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍, പരിശോധനയ്ക്കിടെ തലയില്‍ രക്തസാവ്രം കണ്ടെത്തിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ സ്ഥിരീകരിച്ചു. ഷഫീഖിന്‍റെ തലയില്‍ മുറിവുകളുണ്ടെന്നും പൊലീസ് മര്‍ദനമേറ്റെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഉദയംപേരൂര്‍ പൊലീസാണ് ഷഫീഖിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ട്രഷറി ഓഫിസറാണെന്ന് പറഞ്ഞ് ഉദയംപേരൂരില്‍ ഒറ്റയ്ക്ക് വാടകവീട്ടില്‍ താമസിക്കുന്ന സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണക്കമ്മലും പണവും തട്ടിയെടുത്ത കേസിലാണ് ഷെഫീക്ക് അറസ്റ്റിലായത്.