കോട്ടയം: പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയ്‌ക്ക് സമീപത്ത് സ്വർണക്കടയിൽ നടന്ന മോഷണത്തിന്‍റെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു. സ്വര്‍ണമാല വാങ്ങനെന്ന വ്യാജേന എത്തിയയാൾ മാലയുമായി കടയിൽ നിന്നിറങ്ങി ഓടിപ്പോകുന്നതാണ് ദൃശ്യം. പാമ്പാടി കൈയാല പറമ്പിൽ ജ്വല്ലറിയിൽ നവംബർ 29ന് വൈകിട്ട് ആറിന് ശേഷമാണ് സംഭവം.
സിസിടിവി ദൃശ്യം: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന യുവാവ് എത്തി, മാലയുമായി ഓടിപ്പോയി - CCTV footage of Kottayam theft
മാല വാങ്ങനെന്ന വ്യാജേന എത്തിയ ആള്‍ സ്വർണ മാലയുമായി കടയിൽ നിന്നിറങ്ങി ഓടിപ്പോകുന്നതാണ് ദൃശ്യം
മാല വാങ്ങനെന്ന വ്യാജേന എത്തി, സ്വർണ മാലയുമായി കടയിൽ നിന്നിറങ്ങി ഓടിപ്പോയി: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കടയിൽ വന്ന ചെറുപ്പക്കാരൻ സ്വർണ മാല ആവശ്യപ്പെട്ടു. കടയുടമ മാല കാണിച്ചു കൊടുക്കുന്നതിനിടയിൽ ഇയാൾ മാലയുമായി കടയ്‌ക്ക് പുറത്തേക്ക് ഓടുകയും സ്കൂട്ടറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. സിസിടിവി ദൃശ്യത്തിന്‍റെയടിസ്ഥാനത്തില്‍ പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്‌ടാവിനെ പിടികൂടാനായിട്ടില്ല.