കോട്ടയം: കാറ്ററിങ്ങിന്‍റെ മറവില്‍ വാറ്റുചാരായം വിറ്റയാള്‍ അറസ്റ്റില്‍. മണിമല വെള്ളാവൂര്‍ സ്വദേശിയായ കെ.എസ് സോമനാണ് (65) അറസ്റ്റിലായത്. അനധികൃതമായി ചാരായ വില്‍പന നടക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തികിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്ന് ചാരായം കണ്ടെടുത്തത്.
കാറ്ററിങ്ങിന്‍റെ മറവില്‍ ചാരായ വില്‍പന; ഒരാള്‍ അറസ്റ്റില്‍ - kerala news updates
നാല് ലിറ്റര്‍ വാറ്റുചാരായവും 50 ലിറ്റര്‍ വാഷും പൊലീസ് കണ്ടെത്തി
കാറ്ററിങ്ങിന്‍റെ മറവില്‍ ചാരായ വില്‍പന; ഒരാള്‍ അറസ്റ്റില്‍
4 ലിറ്റര്‍ വാറ്റുചാരായം 50 ലിറ്റര്‍ വാഷും പൊലീസ് പിടിച്ചെടുത്തു. കാറ്ററിങ്ങ് ജോലിയായത് കൊണ്ട് കല്യാണ വീടുകള്‍ കേന്ദ്രീകരിച്ചാണ് ചാരായ വില്‍പന നടത്തിയിരുന്നത്. മണിമല സ്റ്റേഷൻ എസ്.എച്ച്. ഒ ഷാജിമോൻ.ബി, എസ്.ഐ വിജയകുമാർ തുടങ്ങിയവരും ഡാന്‍സാഫ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.