കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം നടത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. തൃക്കൊടിത്താനം അയര്‍ക്കാട്ടുവയൽഭാഗത്ത് കിടങ്ങാപ്പറമ്പിൽ വീട്ടിൽ ഷാജി മകൻ ഷിജിൻ (32) ആണ് അറസ്റ്റിലായത്. ഇന്ന് (03.10.22) വെളുപ്പിന് രണ്ടു മണിയോടെയാണ് മോഷണം.
കോട്ടയം മെഡിക്കൽ കോളജിൽ മോഷണം: പ്രതി അറസ്റ്റിൽ - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ഭാര്യയുടെ സ്വർണ വളയും സ്വർണ മോതിരവും, രൂപയും അടങ്ങിയ ബാഗ് മോഷ്‌ടിച്ച കേസിലെ പ്രതി അറസ്‌റ്റില്‍.
![കോട്ടയം മെഡിക്കൽ കോളജിൽ മോഷണം: പ്രതി അറസ്റ്റിൽ kottayam medical college theft medical college theft case theft case in kottayam kottayam medical college theft accused latest news in kottayam latest news today കോട്ടയം മെഡിക്കൽ കോളജിൽ മോഷണം പ്രതി അറസ്റ്റിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി രോഗിയുടെ ഭാര്യയുടെ ബാഗ് മോഷ്‌ടിച്ചു ഷാജി മകൻ ഷിജിൻ കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16826024-thumbnail-3x2-jsbx.jpg)
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ഭാര്യയുടെ സ്വർണ വളയും സ്വർണ മോതിരവും, രൂപയും അടങ്ങിയ ബാഗ് മോഷ്‌ടിച്ചുകൊണ്ട് പ്രതി കടന്നു കളയുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി മെഡിക്കൽ കോളജ് പരിസരത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ എസ്.ഐ വിദ്യ വി, നസീർ വി.ച്ച്, എ.എസ്.ഐ ബസന്ത് ഒ.ആർ, സി.പി.ഒ ജോജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
ഇയാൾക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.