യുവാവിനെ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി - കോട്ടയം
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
കോട്ടയം: വാഗമണ്ണില്‍ യുവാവിനെ റിസോര്‍ട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാര്‍ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എക്കോ പോയിന്‍റിനു സമീപത്തെ റിസോർട്ടിൽ രണ്ടു ദിവസം മുൻപാണ് ഇയാൾ മുറിയെടുത്തത്. ഇന്ന് രാവിലെ മുറിക്ക് പുറത്തിറങ്ങാതിരുന്നതിനാൽ സംശയം തോന്നിയ റിസോർട്ട് ജീവനക്കാർ രാവിലെ പതിനൊന്നോടെ നടത്തിയ തെരച്ചിലിലാണ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ടിലെ രജിസ്റ്ററിൽ ഇയാൾ നൽകിയ പേര് വ്യാജമാണെന്ന് സംശയമുണ്ട്. സംഭവത്തിൽ വാഗമൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.