കോട്ടയം :കൂട്ടിക്കൽ ചപ്പാത്തിൽ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കന്നുപറമ്പിൽ റിയാസ് (45) ആണ് ഒഴുക്കില്‍പ്പെട്ടത്. കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി ചുമട്ടുതൊഴിലാളിയാണ് റിയാസ്. ദേഹത്ത് കയർ കെട്ടി ആറ്റില്‍ നിന്ന് സാധനങ്ങൾ എടുക്കുന്നത്തിനിടെയായിരുന്നു അപകടം. ശക്തമായ മഴയും, ഒഴുക്കും മൂലം രക്ഷാപ്രവർത്തനമോ തെരച്ചിലോ നടത്താൻ പറ്റാത്ത സാഹചര്യമാണ്.
Also Read കുട്ടനാട്ടിൽ ആറുകൾ കരകവിഞ്ഞു, ജലനിരപ്പ് കൂടുതൽ ഉയരാൻ സാധ്യത; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ജില്ല കലക്‌ടര്‍
അതേസമയം കോട്ടയം ജില്ലയില്‍ പെയ്യുന്ന ശക്തമായ മഴയില്‍ മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. മഴയെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് മൂന്നുവരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്‌ടർ അഭ്യര്‍ഥിച്ചു.