കേരളം

kerala

ETV Bharat / state

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു - മീനച്ചിലാറ്റിൽ യുവാവ് മുങ്ങി മരിച്ചു

ഒന്നര മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

man drowned to death  drowned to death in meenachilar  kottayam drowned to death  യുവാവ് മുങ്ങി മരിച്ചു  മീനച്ചിലാറ്റിൽ യുവാവ് മുങ്ങി മരിച്ചു  കേട്ടയത്ത് യുവാവ് മുങ്ങി മരിച്ചു
മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

By

Published : Jun 27, 2021, 3:09 PM IST

കോട്ടയം :ഏറ്റുമാനൂര്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈക്കം കുടവെച്ചൂര്‍ കോയിപ്പറമ്പില്‍ ജോമോന്‍ (37) ആണ് മരിച്ചത്. കെട്ടിടനിര്‍മാണ ജോലികള്‍ക്കായി എത്തി പായിക്കാട് കവലയിലെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ജോമോൻ.

Also Read:അമ്മ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ശനിയാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് പുഴയിലിറങ്ങിയ ജോമോനെ കാണാതായത്. കോട്ടയത്ത് നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഒന്നര മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടികള്‍ക്കുശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details