കോട്ടയം:മേലരുവിയിലെ ചെക്ക് ഡാമില്‍ വീണ മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങി മരിച്ചു. അടൂർ സ്വദേശിയായ പ്രകാശാണ്(52) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
ആനക്കല്ലില്‍ വാടകയ്‌ക്ക് താമസിക്കുന്ന പ്രകാശൻ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കുട്ടികളുടെ സ്‌കൂളിലെ പ്രോജക്‌ട് വര്‍ക്കിനായി ഫോട്ടോ എടുക്കാനായാണ് ഡാമിന് സമീപം എത്തിയത്. ഡാമിന് സമീപത്തൂടെ നടക്കുന്നതിനിടെ മകള്‍ കാല്‍ വഴുതി വെള്ളത്തിലേക്ക് വീണു. മകളെ രക്ഷിക്കാനായി മകന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി.