കോട്ടയം: നഗരത്തിൽ ടു വീലർ ലൈസൻസ് പോലുമില്ലാതെ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. കോട്ടയം പിറവം റൂട്ടിൽ ഓടുന്ന ഗുഡ് വിൽ എന്ന ബസ് ഓടിച്ച പെരുവ മുളക്കുളം സ്വദേശി അഞ്ജൻ ദിനേശിനെയാണ് (23) പൊലീസ് കസ്‌റ്റഡിയിലെടുത്തത്. കോട്ടയം നഗരത്തിൽ ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിലാണ് ദിനേശ് പിടിയിലായത്.
കോട്ടയം നഗരത്തിലെ ഈ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ടു വീലര്‍ ലൈസൻസ് പോലുമില്ല! - Driving a bus without a license
പൊലീസിന്‍റെ പതിവ് പരിശോധനയ്ക്കിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. യൂണിഫോം ഇടാത്തതിന് സ്വകാര്യ ബസ് ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടെയാണ് കോട്ടയം പിറവം റൂട്ടിൽ ഓടുന്ന ഗുഡ് വിൽ എന്ന ബസ് ഓടിച്ച പെരുവ മുളക്കുളം സ്വദേശി അഞ്ജൻ ദിനേശിന് ടു വീലര്‍ ലൈസൻസ് പോലുമില്ലെന്ന് തിരിച്ചറിയുന്നത്
യൂണിഫോം ഇല്ലാതെ യുവാവ് ബസ് ഓടിച്ചത് ചോദ്യം ചെയ്യുന്നതിനിടയിലാണ് ദിനേശിന് ടൂ വീലർ ലൈസൻസ് പോലുമില്ലെന്ന് മനസിലായത്. സംഭവത്തിൽ ബസ് പൊലീസ് പിടിച്ചെടുത്തു. ഡ്രൈവർക്കെതിരെയും ബസ് ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഡ്രൈവറെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പരിശോധനയിൽ ഹോണടിച്ച് അപകടമുണ്ടാക്കിയ മറ്റൊരു ബസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിൻസ് എന്ന ബസാണ് പിടിച്ചെടുത്തത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ട്രാഫിക് എസ് ഐ ഹരിഹരകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.