പാലാ: പിഴകിന് സമീപം മാനത്തൂരില്‍ കടന്നൽ കുത്തേറ്റ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മാനത്തൂര്‍ സ്വദേശി താഴത്തുവീട്ടില്‍ ജോസഫ് ആണ് മരിച്ചത്. പിഴക് ഇട്ട്യാതികുന്നേല്‍ സജീവന്‍, ഭാര്യ കൊച്ചുറാണി, ഓമനക്കുട്ടന്‍ കൊടൂര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലായിൽ കടന്നൽ കുത്തേറ്റ് ഒരാള്‍ മരിച്ചു - കടന്നൽ കുത്തേറ്റ് മരിച്ചു
മാനത്തൂര്‍ സ്വദേശി താഴത്തുവീട്ടില്‍ ജോസഫാണ് മരിച്ചത്.
പാലായിൽ കടന്നൽ കുത്തേറ്റ് ഒരാള്‍ മരിച്ചു
രാവിലെ പതിനൊന്നേകാലോടെ മരച്ചീനി പറിച്ചു കൊണ്ടിരുന്നപ്പോഴാണ് ജോസഫ്, സജീവന്‍, കൊച്ചുറാണി എന്നിവര്‍ക്ക് കടന്നൽ കുത്തേറ്റത്. ഓമനക്കുട്ടന്‍ അതുവഴി നടന്നു പോകവേ ആണ് കുത്തേറ്റത്. ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. മരിച്ച ജോസഫ് അവിവാഹിതനാണ്.