കോട്ടയം: കോട്ടയം തിരുവാറ്റയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അയ്‌മനം സ്വദേശി സുനിൽ (23) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുനിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പുതുവത്സര ദിവസം പുലര്‍ച്ചെ ഒന്നരയോടെ കുടയംപടിയ്ക്ക് സമീപം തിരുവാറ്റ ഭാഗത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പുറകില്‍ മെഡിക്കൽ കോളജ് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡരികിലെ ഓടയിലേയ്ക്ക് ചരിഞ്ഞു. അപകടത്തിൽ പരിക്കേറ്റ് സുനിൽ റോഡരികിൽ വീണ് കിടക്കുകയായിരുന്നു.