കേരളം

kerala

ETV Bharat / state

കോട്ടയത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു - kottayam vehicle accident news

കുമരകം ബസാറിന് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് കുമരകം സ്വദേശി അജയൻ മരിച്ചത്

Kottyam accident news  യുവാവ് ബൈക്ക് അപകടം പുതിയ വാർത്ത  കോട്ടയം ബൈക്ക് അപകടം വാർത്ത  കുമരകം വാഹനാപകടം വാർത്ത  man died bike accident kottayam news latest  kottayam vehicle accident news  ajayan kumarakom bike accident news latest
കോട്ടയത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

By

Published : Mar 7, 2021, 8:25 PM IST

കോട്ടയം:കുമരകത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കുമരകം തുണ്ടത്തിൽ പരേതനായ വിജയന്‍റെ മകൻ അജയനാണ് (40) മരിച്ചത്. രാത്രി എട്ട് മണിക്ക് കുമരകം ബസാറിന് സമീപമാണ് അപകടം ഉണ്ടായത്. അജയൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ദിശ തെറ്റി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അജയനെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ രമ്യ. അനഘ, അഭിജിത് എന്നിവർ മക്കളാണ്.

ABOUT THE AUTHOR

...view details