കേരളം

kerala

ETV Bharat / state

കോട്ടയത്ത് പൊതുവഴിയിൽ സ്ത്രീയെയും മകളെയും കയറിപ്പിടിച്ചയാൾ അറസ്റ്റിൽ

കഴിഞ്ഞ ദിവസം വൈകുന്നേരം സെന്‍റ് തോമസ് കോളജിന് സമീപം വെച്ച് പ്രതി സ്ത്രീയെയും മകളെയും ഉപദ്രവിക്കുകയായിരുന്നു.

പൊതുവഴിയിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു  man attacked women  man attacked women on public road  man arrested for attacking women  kottayam arrest  സ്ത്രീകളെ കയറിപ്പിടിച്ചയാൾ അറസ്റ്റിൽ  പൊതുവഴിയിൽ സ്ത്രീകളെ കയറിപ്പിടിച്ചു  പൊതുവഴിയിൽ സ്ത്രീകൾക്ക് നേരെ അതിക്രമം  പാലാ പൊലീസ്  സ്ത്രീയെയും മകളെയും കയറിപ്പിടിച്ചയാൾ അറസ്റ്റിൽ
കോട്ടയത്ത് പൊതുവഴിയിൽ സ്ത്രീയെയും മകളെയും കയറിപ്പിടിച്ചയാൾ അറസ്റ്റിൽ

By

Published : Oct 30, 2022, 10:21 PM IST

കോട്ടയം: പൊതുവഴിയിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കന്യാകുമാരി മാർത്താണ്ഡം പനച്ചെവിയിൽ വീട്ടിൽ ബാബു (65) എന്നയാളെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ ഇന്നലെ (ഒക്‌ടോബർ 29) വൈകുന്നേരം നാലുമണിയോടു കൂടി സെന്‍റ് തോമസ് കോളജിന് സമീപം വെച്ച് സ്ത്രീയെയും മകളെയും ഉപദ്രവിക്കുകയായിരുന്നു.

സ്ത്രീയുടെ പരാതിയിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് പാലാ പൊലീസ് ബാബുവിനെ പിടികൂടിയത്. പാലാ സ്റ്റേഷൻ എസ്എച്ച്ഒ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഒ ജോഷി മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details