കൊല്ലം: സഹോദരിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച 44 കാരന്‍ പൊലീസ് പിടിയില്‍. തൃക്കരുവ മുളയ്ക്കല്‍ വയല്‍ പള്ളിതാഴത്തില്‍ വീട്ടില്‍ രഘുവരന്‍ മകന്‍ അനില്‍കുമാര്‍ (44) ആണ് അറസ്റ്റിലായത്. സഹോദരിയുടെ മകനോട് ഇയാള്‍ക്കുണ്ടായിരുന്ന വിദ്വേഷം നിമിത്തം ഇയാള്‍ നിരന്തരം കലഹത്തിലായിരുന്നു.
കഴിഞ്ഞ ദിവസം മകന്‍റെ പ്രവര്‍ത്തികളെ സംബന്ധിച്ച് സഹോദരിയുമായി വാക്ക് തര്‍ക്കമുണ്ടായി. മകനെ പ്രതിരോധിക്കാന്‍ ശ്രമിച്ച അനിതയെ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.