കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ - man arrested
പ്രതി നിലമേൽ ഭാഗത്ത് ഒളിച്ചു താമസിച്ച് വരുകയായിരുന്നു
കോട്ടയം: പൊലീസിന് നേരെ ബോംബെറിഞ്ഞതും കൊലപാതക ശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. കോട്ടയം സ്വദേശി ബിബിൻ ബാബുവാണ് പിടിയിലായത്. പ്രതി നിലമേൽ ഭാഗത്ത് ഒളിച്ചു താമസിച്ച് വരുകയായിരുന്നു. കൊല്ലം റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചടയമംഗലം എസ്.ഐ.ശരലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, ബിനീഷ്, അനീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും പ്രതി സഞ്ചരിച്ചിരുന്ന വാഹനവും കോട്ടയം പൊലീസിന് കൈമാറിയതായി ചടയമംഗലം പൊലീസ് അറിയിച്ചു.