കേരളം

kerala

ETV Bharat / state

ലൈസന്‍സില്ലാത്ത തോക്കുകള്‍ കൈവശം വച്ചയാള്‍ മുണ്ടക്കയത്ത് പിടിയില്‍ - Kottayam

തങ്കച്ചന്‍ അറസ്റ്റിലായത് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍

മുണ്ടക്കയം  ലൈസന്‍സില്ലാത്ത തോക്കുകള്‍  ഇന്‍റലിസന്‍സ് റിപ്പോര്‍ട്ട്‌  പൊലീസിന്‍റെ മിന്നല്‍ പരിശോധന  പൊലീസ് പരിശോധന  unlicensed gun  Kottayam  man arrested
മുണ്ടക്കയത്ത് ലൈസന്‍സില്ലാത്ത തോക്കുകള്‍ കൈവശം വെച്ച ഒരാള്‍ പിടിയില്‍

By

Published : Jul 1, 2021, 8:19 PM IST

കോട്ടയം :മുണ്ടക്കയത്ത് ലൈസന്‍സില്ലാത്ത തോക്ക്‌ കൈവശം വെച്ചതിന് ഒരാള്‍ പിടിയില്‍. ഈട്ടിക്കൽ വീട്ടിൽ തങ്കച്ചന്‍(60) ആണ് പൊലീസിന്‍റെ മിന്നല്‍ പരിശോധനയില്‍ അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും പൊലീസ് രണ്ട് തോക്കുകള്‍ പിടിച്ചെടുത്തു.

കോരുത്തോട് കൊമ്പുകുത്തിയിൽ വ്യാജ നിർമിത തോക്കുകൾ വ്യാപകമായുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

മൃഗങ്ങളെ അടക്കം വേട്ടയാടാൻ ലൈസൻസില്ലാത്ത തോക്കുകൾ നിർമിക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.

ഇളംപുരയിടത്തിൽ സുരേഷ് എന്നയാളുടെ വീട്ടിൽ നിന്നും ഒരു നിറതോക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു എന്നാല്‍ പൊലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details