കേരളം

kerala

ETV Bharat / state

'തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു'; മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരി - വൈക്കം

കോട്ടയം വൈക്കം സ്വദേശിയായ ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുത്തു

Hariharan Namboothiri  Malikappuram Mel Shanti  Malikappuram  Malikappuram Mel Shanti Latest News  മാളികപ്പുറം  മേൽശാന്തി  ഹരിഹരൻ നമ്പൂതിരി  നമ്പൂതിരി  കോട്ടയം  വൈക്കം  വൈക്കം സ്വദേശി
'തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു'; മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു

By

Published : Oct 18, 2022, 4:32 PM IST

കോട്ടയം:ഹരിഹരൻ നമ്പൂതിരി ഇനി മാളികപ്പുറം മേൽശാന്തി. കോട്ടയം വൈക്കം സ്വദേശി ഹരിഹരൻ നമ്പൂതിരി നറുക്കെടുപ്പിലൂടെയാണ് മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഹരിഹരൻ നമ്പൂതിരി പ്രതികരിച്ചു.

'തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു'; മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരി

ആറ് തവണ ലിസ്‌റ്റില്‍ ഇടം പിടിച്ചിരുന്നുവെന്നും അതുകൊണ്ടുതന്നെ മേൽശാന്തിയായി തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നുമായിരുന്നു ഹരിഹരൻ നമ്പൂതിരിയുടെ ആദ്യ പ്രതികരണം. വരുന്ന ഒരു വര്‍ഷക്കാലത്തേക്കുള്ള മാളികപ്പുറം മേൽശാന്തിയായാണ് ഇദ്ദേഹം എത്തുക. അതേസമയം നിലവില്‍ വൈക്കം ടിവി പുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഹരിഹരൻ നമ്പൂതിരി.

ABOUT THE AUTHOR

...view details