കോട്ടയം: ശബരിമല മാളികപ്പുറം മേൽശാന്തി വൈക്കം ഇണ്ടംതുരുത്തിമന വി ഹരിഹരൻ നമ്പൂതിരി ശബരിമലയിലേക്ക് പുറപ്പെട്ടു. വൈക്കത്ത് ഇണ്ടംതുരുത്തി മനയിൽ ഇന്നലെ(15.11.2022) വൈകിട്ട് ആയിരുന്നു കെട്ടു മുറുക്കിയത്. വിശേഷാൽ പൂജകളും വേദമന്ത്രജപവും നടത്തിയ ശേഷം മുൻ ശബരിമല മേൽശാന്തി മോനാട്ട് മന കൃഷ്‌ണൻ നമ്പൂതിരി ഇരുമുടിക്കെട് നിറച്ച് ഹരിഹരൻ നമ്പൂതിരിക്ക് കൈമാറി.
മാളികപ്പുറം മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി ശബരിമലയിലേക്ക് പുറപ്പെട്ടു - കോട്ടയം
നിയുക്ത മാളികപ്പുറം മേൽശാന്തി ഇണ്ടംതുരുത്തിമന വി.ഹരിഹരൻ നമ്പൂതിരി ശബരിമലയിലേക്ക് പുറപ്പെട്ടു.
ചടങ്ങിൽ മുൻ ശബരിമല മേൽശാന്തിമാരായ ഇണ്ടംതുരുത്തി മന നീലകണ്‌ഠൻ നമ്പൂതിരി, ഇടമന ദാമോധരൻ നമ്പൂതിരി, മാരാമുറ്റത്ത് മന പി ജെ നാരായണൻ നമ്പൂതിരി, ഇണ്ടംതുരുത്തിൽ മുരളിധരൻ നമ്പൂതിരി, എഴുക്കോട് ശശി നമ്പൂതിരി, മുൻ മാളികപ്പുറം മേൽശാന്തി മാഡവന പരമേശ്വരൻ നമ്പൂതിരി, രാജിവ് നമ്പൂതിരി മുൻ പമ്പാ ഗണപതി ക്ഷേത്രം മേൽശാന്തി സുരേഷ് ആർ പോറ്റി ഗുരുവായൂർ ദേവസ്വം മെസർ മനോജ് ബി നായർ എന്നിവർ പങ്കെടുത്തു.
ഇന്ന് വൈക്കം കടുത്തുരുത്തി, ഏറ്റുമാനൂർ ക്ഷേത്രങ്ങൾ ദർശനം നടത്തിയ ശേഷം ചെങ്ങനൂർ മഹാക്ഷേത്രത്തിൽവച്ച് നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുമായി ഒന്നിച്ച് മലചവിട്ടി വൈകിട്ടോടെ സന്നിധാനത്ത് എത്തിച്ചേരും. തുടർന്ന് അവരോധിക്കൽ ചടങ്ങു നടത്തും. 17 ന് നടതുറക്കുന്നത് പുതിയ മേൽശാന്തിയായിരിക്കും.