കോട്ടയം: മലരിക്കല്‍ എന്ന് കേട്ടാല്‍ മനസിലേക്ക് ഓടിയെത്തുന്നത് മനഹോര കാഴ്‌ചകളൊരുക്കിയ ആമ്പൽ പൂക്കളാണ്. കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തില്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പിങ്ക് വസന്തം സന്ദർശകരെ വിസ്‌മയിപ്പിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തിലധികമായി. കൃഷിക്കായി പാടം ഒരുക്കുന്നതിന് മുൻപ് ഏകദേശം ഒരു മാസത്തോളം മലരിക്കല്‍ പാടത്ത് ആമ്പല്‍ വസന്തമുണ്ടാകും.
ഇവിടെ എത്തിയവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങൾ വഴിയാണ് ആയിരത്തോളം ഏക്കർ പാടത്ത് വിരിയുന്ന ആമ്പല്‍ പൂക്കൾ സഞ്ചാരികളെ ആകർഷിച്ചുതുടങ്ങിയത്. രാവിലെ ആറ് മുതല്‍ പത്ത് വരെയാണ് ആമ്പല്‍ കാഴ്‌ചകൾക്ക് പറ്റിയ സമയം. അത് കഴിഞ്ഞാല്‍ പൂക്കൾ കൂമ്പിടും. നാടൻ വള്ളത്തില്‍ യാത്ര ചെയ്‌ത് മനോഹര കാഴ്‌ചകൾ കാണാം. ആമ്പല്‍ വസന്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ സെല്‍ഫി എടുക്കാനും ഫോട്ടോ ഷൂട്ടിനുമടക്കം പുതുതലമുറയുടെ പ്രിയപ്പെട്ട ലൊക്കേഷൻ കൂടിയാണ് മലരിക്കൽ.
പദ്ധതി ഇങ്ങനെ: മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദി പുനസംയോജന പദ്ധതി, ജനകീയ കൂട്ടായ്‌മ, തിരുവാർപ്പ് പഞ്ചായത്ത്, ജെ ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ, മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക്, ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് ആമ്പൽ ഫെസ്റ്റ് നടത്തുന്നത്.
2019 മുതലാണ് ആമ്പൽ ഫെസ്‌റ്റ് ജനകീയമായത്. രാവിലെ ആറുമുതൽ 10 വരെയാണ് ആമ്പൽ വസന്തം കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ സമയം കഴിഞ്ഞാൽ ആമ്പൽ കൂമ്പിടും. 100 രൂപയാണ് ഫീസ്. തദ്ദേശീയർക്കുകൂടി വരുമാനം ലഭിക്കുന്ന തരത്തിലാണ് ഫെസ്‌റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കലാപരിപാടികൾ, ഭക്ഷ്യമേള, അമ്യൂസ്മെന്‍റ് പാർക്ക്, തുടങ്ങിയവ ഫെസ്റ്റിന് മാറ്റുകൂട്ടും.
കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഐ.പി.എസ് ആമ്പല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ മേനോൻ അധ്യക്ഷനായി. ആമ്പല്‍ ഫെസ്റ്റ് കാണാൻ എത്തുന്നവർ പൂക്കൾ നശിപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. വേമ്പനാട്ടു കായലോരത്തെ ചെറിയ ഗ്രാമമായ മലരിക്കലിന് വലിയ സന്ദർശക പ്രവാഹത്തെ ഉൾക്കൊള്ളാൻ കഴിയില്ല. അതിനാൽ വരുന്നവർ സ്വയം നിയന്ത്രിക്കണം എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
സന്ദർശകർക്ക് നിയന്ത്രണവും നിർദ്ദേശങ്ങളും
1. ആമ്പൽ പൂക്കൾ നില്ക്കുന്ന പാടം സ്വകാര്യ സ്ഥലമാണ്. പാടത്ത് ഇറങ്ങരുത്.