കേരളം

kerala

ETV Bharat / state

നിബന്ധനകള്‍ പാലിച്ചുകൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങള്‍ തുറക്കും - കൊവിഡ്-19

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രദേശിക ക്രമീകരണങ്ങള്‍ ആവശ്യമെങ്കില്‍ അതാത് ഭദ്രാസന മെത്രാപ്പോലീത്തയുടെ അനുമതിയോടെ നടത്താമെന്നും തീരുമാനം.

Malankara Orthodox Churches  be opened  മലങ്കര ഓര്‍ത്തഡോക്‌സ് സഭ  ദേവാലയങ്ങള്‍ തുറക്കും  കൊവിഡ്-19  ലോക്ക്ഡൗണ്‍
നിബന്ധനകള്‍ പാലിച്ചുകൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങള്‍ തുറക്കും

By

Published : Jul 3, 2020, 9:25 PM IST

കോട്ടയം: കൊവിഡ്-19 ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രദേശിക ക്രമീകരണങ്ങള്‍ ആവശ്യമെങ്കില്‍ അതാത് ഭദ്രാസന മെത്രാപ്പോലീത്തയുടെ അനുമതിയോടെ നടത്താം. രോഗവ്യാപനം തടയുന്നതിനു വേണ്ടിയുളള സര്‍ക്കാരിന്‍റെ എല്ലാ നടപടികളോടും ഓര്‍ത്തഡോക്‌സ് സഭ പൂര്‍ണ്ണമായും സഹകരിക്കുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

ABOUT THE AUTHOR

...view details