കേരളം

kerala

ETV Bharat / state

മനുഷ്യക്കടത്ത് കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍ - കോട്ടയം പൊലീസ് മോധാവി കെ കാര്‍ത്തിക്

ഇടുക്കി പെരുവന്താനം സ്വദേശി മണിക്കുട്ടൻ എന്ന മനോജ് ആണ് പിടിയിലായത്. 2022ലാണ് പാലാ സ്വദേശിനിയായ യുവതിയെ ഒമാനിൽ ടീച്ചർ ജോലി വാഗ്‌ദാനം ചെയ്‌ത് വിദേശത്ത് എത്തിച്ചത്. പിന്നീട് നിര്‍ബന്ധിച്ച് വീട്ടുജോലിക്ക് അയക്കുകയും നാട്ടില്‍ വരാന്‍ സമ്മതിക്കാതെ തടഞ്ഞുവയ്ക്കുകയും ചെയ്‌തു

human trafficking case Kottayam  main suspect of human trafficking case arrested  main suspect of human trafficking case  main suspect of human trafficking case Manoj  മനുഷ്യക്കടത്ത് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍  മനുഷ്യക്കടത്ത്  കോട്ടയം മനുഷ്യക്കടത്ത്  മനുഷ്യക്കടത്ത് കേസ്  ഇടുക്കി പെരുവന്താനം  പൊലീസ് മേധാവി  കോട്ടയം പൊലീസ് മോധാവി കെ കാര്‍ത്തിക്  ജോലി തട്ടിപ്പ്
മനുഷ്യക്കടത്ത് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍

By

Published : Nov 6, 2022, 8:16 PM IST

കോട്ടയം : ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിയെ വിദേശത്ത്‌ എത്തിച്ച് കബളിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. ഇടുക്കി പെരുവന്താനം പാഴൂർക്കാവ് ചെറിയ കാവുങ്കൽ വീട്ടിൽ മണിക്കുട്ടൻ എന്ന മനോജിനെയാണ് (39) പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്. 2022ലാണ് പാലാ സ്വദേശിനിയായ യുവതിയെ ഒമാനിൽ ടീച്ചർ ജോലി വാഗ്‌ദാനം ചെയ്‌ത് ഇയാള്‍ വിദേശത്ത് എത്തിച്ചത്.

എന്നാല്‍ വിദേശത്ത് എത്തിയ യുവതിയെ നിര്‍ബന്ധിച്ച് വീട്ടുജോലിക്ക് അയയ്ക്കുകയായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോരാന്‍ സമ്മതിക്കാതെ ഇയാള്‍ യുവതിയെ തടഞ്ഞുവയ്ക്കുകയും ചെയ്‌തു. യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.

മനുഷ്യക്കടത്ത് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍

തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഈ കേസിലെ മറ്റൊരു പ്രതിയായ സിദ്ദിഖിനെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാള്‍ അറസ്റ്റിലായതോടെ ഒന്നാം പ്രതിയായ മനോജ് ഒളിവില്‍ പോയി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ മറൈന്‍ ഡ്രൈവ് ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുകയും സൗഹൃദം സ്ഥാപിച്ച് മൊബൈല്‍ നമ്പര്‍ കൈക്കലാക്കി ഒറിജിനൽ ജോബ് വിസ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിസിറ്റിങ് വിസയിൽ ആളുകളെ ഗൾഫിലേക്ക് കയറ്റിവിടുകയുമാണ് പ്രതികള്‍ ചെയ്‌തിരുന്നത്.

മനോജിനെതിരെ പെരുവന്താനം, മുണ്ടക്കയം, കൊട്ടാരക്കര, മണ്ണന്തല, പത്തനംതിട്ട എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. മനുഷ്യക്കടത്ത് കേസിൽ വേറെയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details