ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ സീറ്റ് ആവശ്യവുമായി കൂടുതൽ പോഷക സംഘടനകൾ രംഗത്ത്. യൂത്ത് കോൺഗ്രസിന് പിന്നാലെ മഹിളാ കോൺഗ്രസും കൂടുതൽ സീറ്റ് ആവശ്യവുമായി രംഗത്തെത്തി. മുൻതെരഞ്ഞെടുപ്പുകളിൽ കിട്ടാതെപോയ പ്രാതിനിധ്യം മഹിളാ കോൺഗ്രസിന് ലഭിക്കണം, കോൺഗ്രസ് അധ്യക്ഷ്യൻ രാഹുൽഗാന്ധിയെ നേരിട്ട് കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനാൽ അർഹമായ പരിഗണന ലഭിക്കുമെന്നാണ് കരുതുന്നതെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ലോക്സഭാ തെരഞ്ഞെടുപ്പ്, കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് മഹിളാകോൺഗ്രസ് - mahila congress
മുൻ തെരഞ്ഞെടുപ്പുകളിൽ കിട്ടാതെപോയ പ്രാതിനിധ്യം മഹിളാ കോൺഗ്രസിന് ലഭിക്കണം, തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുളള മൂന്ന് സീറ്റുകളെങ്കിലും നൽകണമെന്നും ലതികാ സുഭാഷ് .
ലതികാ സുഭാഷ്
ആകെയുളള 20 ലോക്സഭ സീറ്റുകളിൽ മൂന്നു സീറ്റുകളെങ്കിലും മഹിളാകോൺഗ്രസിന് ലഭിക്കണം, ഇതിൽ വിജയ സാധ്യതയുളള സീറ്റുകളും ഉൾപ്പെടുത്തണം. ശക്തരായ നേതാക്കളുണ്ടായിട്ടും അവർക്ക് പാർട്ടിക്കുളളിൽ അവസരങ്ങൾ കിട്ടുന്നില്ലെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവത്വത്തിന് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു.