കോട്ടയം : കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച മഹിള കോൺഗ്രസ് നേതാവിനെതിരെ നടപടി. മഹിള കോൺഗ്രസ് കോട്ടയം ജില്ല സെക്രട്ടറി ഡോ ജെസി മോൾ മാത്യുവിനെ സസ്പെൻഡ് ചെയ്‌തു (Mahila congress leader suspended after protest against congress). അച്ചടക്ക ലംഘനവും പാര്‍ട്ടി മര്യാദയ്‌ക്ക് നിരക്കാത്ത പ്രവര്‍ത്തിയും ആണ് ജെസിമോള്‍ നടത്തിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
'ജെസി മോളുടേത് കടുത്ത അച്ചടക്ക ലംഘനം'; ഒറ്റയാള്‍ പ്രതിഷേധം നടത്തിയ മഹിള കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍ - മഹിള കോണ്‍ഗ്രസ് നേതാവ്
Mahila congress leader Jesy Mol suspended: അച്ചടക്ക ലംഘനവും പാര്‍ട്ടി മര്യാദയ്‌ക്ക് നിരക്കാത്ത പ്രവര്‍ത്തിയും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നിര്‍ദേശം
Published : Jan 1, 2024, 6:43 PM IST
|Updated : Jan 1, 2024, 10:10 PM IST
കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ജെസി മോള്‍ നടത്തിയ പ്രതിഷേധവും പത്ര പ്രസ്‌താവനകളും പാര്‍ട്ടിക്കും മഹിള കോണ്‍ഗ്രസിനും മനപൂര്‍വം അവമതിപ്പ് സൃഷ്‌ടിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാനും നിര്‍ദേശം ഉണ്ട്.
നിര്‍ദേശം നൽകിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ച വ്യക്തിയെ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റാക്കിയതിന് എതിരെയായിരുന്നു ജെസിമോളുടെ പ്രതിഷേധം.