കോട്ടയം: രാജീവ് ഗാന്ധിയുടെ 29-ാമത് രക്തസാക്ഷിത്വ ദിനത്തിന്‍റെ ഭാഗമായി 'സഹോദരിക്കൊരു കൈ താങ്ങെന്ന പരിപാടിയുമായി മഹിളാ കോൺഗ്രസ്. കെ.പി.സി.സി ആഹ്വാനം ചെയ്‌ത സദ്ഭാവന ദിനത്തെ പിൻന്തുണച്ചു കൊണ്ടാണ് സംസ്ഥാന വ്യാപകമായി നിരാലംബരായ സ്‌ത്രീകൾക്ക് കൈതാങ്ങാവാൻ മഹിളാ കോൺഗ്രസ് തീരുമാനിച്ചത്. പ്രവർത്തനങ്ങളുടെ സംസ്ഥാനത്തല ഉദ്ഘാടനം മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് കോട്ടയം കുമാരനല്ലൂരിൽ നിർവഹിച്ചു. പ്രവർത്തകരുടെ നേതൃത്വത്തിൽ മാസ്‌കുകൾ, പലവ്യഞ്ജനങ്ങൾ, അരി, പച്ചക്കറി, മരുന്ന് എന്നിവയുൾപ്പെടുത്തിയ കിറ്റുകളാണ് മഹിളാ കോൺഗ്രസ് ഒരുക്കിയത്.
സദ്ഭാവന ദിനത്തിൽ 'സഹോദരിക്കൊരു കൈ താങ്ങായി' മഹിളാ കോൺഗ്രസ് - kumaranalloor
നിരാലംബരായ സ്‌ത്രീകൾക്ക് കൈതാങ്ങായി മഹിളാ കോൺഗ്രസ്.
സഹോദരിമാർക്കൊരു കൈ താങ്ങായി മഹിളാ കോൺഗ്രസ്
ഇതിനോടകം തന്നെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷത്തിലധികം മാസ്‌കുകളാണ് മഹിളാ കോൺഗ്രസ് നിർമിച്ചു നൽകിയത്. പരിപാടിക്ക് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ശോഭന പ്രസന്നൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സാബു മാത്യൂ തുടങ്ങിയവർ നേതൃത്വം നൽകി.