കോട്ടയം:ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശമനുസരിച്ച് സ്വീഡനിലെ സ്റ്റോക് ഹോം സർവകലാശാല നേതൃത്വം നൽകുന്ന പഠനപരിപാടിയിലേക്ക് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉൾപ്പെടെയുള്ള വിദഗ്ദ്ധർക്ക് ക്ഷണം. പോളിമർ-നാനോ സയൻസ് ശാസ്ത്രജ്ഞൻ കൂടിയായ പ്രൊഫ. സാബു തോമസ്, പ്രൊഫ. നന്ദകുമാർ കളരിക്കൽ, ഡോ. നിവേദിത ശങ്കർ, ഡോ. ക്രിസ്റ്റഫർ ഗുണ എന്നീ ഗവേഷകരുടെ സേവനമാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
സ്റ്റോക്ക്‌ഹോം സർവകലാശാലയിലെ പ്രൊഫ. അജി പി മാത്യുവാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ന്യൂഡൽഹി ആസ്ഥാനമായ ദി എനർജി ആന്‍റ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ടി.ഇ.ആർ.ഐ.) നിന്നുള്ള ഡോ. വിദ്യ ബത്ര, ഡോ. സൗമിക് ഭട്ടാചാര്യ എന്നിവരും ഇതിൽ പങ്ക് ചേരുന്നുണ്ട്.