കോട്ടയം:ചങ്ങനാശേരി മാടപ്പള്ളിയിൽ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ കെ റെയിൽ പ്രതിഷേധക്കാർക്കെതിരെ കേസ്. 150 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധിക്കുന്നതിനിടെ, വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണിൽ മണ്ണെണ്ണ വീണതായും കാഴ്‌ചയ്ക്ക് തകറാർ സംഭവിച്ചതായും പൊലീസ് പറഞ്ഞു.
മാടപ്പള്ളി പ്രതിഷേധം: മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ 150 പേർക്കെതിരെ കേസ്
വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണിൽ മണ്ണെണ്ണ വീണെന്നും കാഴ്‌ചയ്ക്ക് തകറാർ സംഭവിച്ചെന്നുമുള്ള പരാതിയിലാണ് കേസ്.
ALSO READ:അഞ്ച് വയസുള്ള കുട്ടിയുടെ മാലമോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ 61കാരി പിടിയില്‍
മണ്ണെണ്ണ കണ്ണില്‍ വീണ, തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോള്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. അതേസമയം മാടപ്പള്ളി, നട്ടാശേരി, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ ഇന്ന് വീണ്ടും കല്ലിടൽ തുടങ്ങി. സര്‍വേ കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. കേസ് രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്കെതിരെ പിഴയടക്കം ഈടാക്കാനാണ് കെ റെയിൽ അധികൃതരുടെ തീരുമാനം.