കേരളം

kerala

ETV Bharat / state

കെ റെയില്‍ സമരം നൂറാം ദിവസത്തിലേക്ക്; 'പദ്ധതി' ഉപേക്ഷിക്കും വരെ സമരമെന്ന് നാട്ടുകാര്‍ - മാടപ്പള്ളിയിലെ സമരം നൂറാം ദിവസത്തിലേക്ക്

സര്‍ക്കാറിന്‍റെ കെ റെയില്‍ പദ്ധതിക്കെതിരെ മാടപ്പള്ളിയില്‍ സമരം ആരംഭിച്ചിട്ട് 100 ദിനം. പദ്ധതിക്കെതിരെ സത്യഗ്രഹം തുടങ്ങിയത് മാര്‍ച്ച് 20ന്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നാട്ടുകാര്‍.

കെ റെയിൽ വിരുദ്ധ സമര സമിതി ചങ്ങനാശേരി മാടപ്പള്ളിയിൽ കെ നടത്തുന്ന സമരം നൂറാം ദിവസത്തിൽ  കെ റെയില്‍ സമരം നൂറാം ദിവസത്തിലേക്ക്  Madapalli k rail strike enters 100th day  സില്‍വര്‍ ലൈന്‍ പദ്ധതി  കെ റെയില്‍ പദ്ധതിക്കെതിരെ സത്യാഗ്രഹം  protest against k rail  നൂറ് ദിനം പിന്നിട്ട് കെ റെയിലിനെതിരെയുള്ള സത്യാഗ്രഹം  സില്‍വര്‍ലൈന്‍ പദ്ധതി  സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം  മാടപ്പള്ളിയിലെ സമരം നൂറാം ദിവസത്തിലേക്ക്  നൂറ് ദിനം പിന്നിട്ട് കെ റെയിലിനെതിരെയുള്ള സത്യാഗ്രഹം
നൂറ് ദിനം പിന്നിട്ട് കെ റെയിലിനെതിരെയുള്ള സത്യാഗ്രഹം

By

Published : Jul 28, 2022, 8:32 PM IST

കോട്ടയം: കെ റെയില്‍ വിരുദ്ധ സമര സമിതി ചങ്ങനാശേരി മാടപ്പള്ളിയിൽ നടത്തുന്ന സമരം നൂറാം ദിവസത്തിലേക്ക്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്ന് സത്യഗ്രഹ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു.

നൂറ് ദിനം പിന്നിട്ട് കെ റെയിലിനെതിരെയുള്ള സത്യാഗ്രഹം

ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതി നടപ്പാക്കുമ്പോൾ തിരിച്ചടികൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി നടപ്പാക്കാനുള്ള ആസൂത്രണം തികച്ചും പാളിപ്പോയെന്നും ജനങ്ങൾക്ക് ഈ പദ്ധതിയുടെ മേലുള്ള വിശ്വാസം നഷ്ടമായെന്നും ബിഷപ്പ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 17ന് കെ റെയില്‍ പദ്ധതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച മാടപ്പള്ളി നിവാസികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ കെ റെയില്‍ ഉദ്യോഗസ്ഥര്‍ പൊലീസ് സംരക്ഷണത്തില്‍ മാടപ്പള്ളിയില്‍ കെ റെയില്‍ കുറ്റികള്‍ നാട്ടി. തുടര്‍ന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെയും, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്‍റെയും നേതൃത്വത്തില്‍ കുറ്റികള്‍ പിഴുതെറിഞ്ഞിരുന്നു. തുടര്‍ന്നാണ് മാര്‍ച്ച് 20ന് മാടപ്പള്ളി നിവാസികള്‍ സത്യഗ്രഹ സമരം ആരംഭിച്ചത്.

സിൽവർ ലൈൻ പദ്ധതി സർക്കാർ എത്രയും വേഗം ഉപേക്ഷിക്കണമെന്നും പദ്ധതി ഉപേക്ഷിക്കുന്നതിനോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനവും പിന്‍വലിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇത്തരം നടപടികളുണ്ടായാല്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളൂവെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്, മുൻ കേന്ദ്ര മന്ത്രി പി.സി തോമസ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

also read:'കെ റെയില്‍ കല്ലിടലിന് ചെലവാക്കിയത് 1.33 കോടി': മുഖ്യമന്ത്രി നിയമസഭയില്‍

ABOUT THE AUTHOR

...view details