കോട്ടയം :മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വീണ ലോറി കരയ്ക്ക് എത്തിച്ചു. ലോറിയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്.എസ് ഭവനില്‍ ബി.അജികുമാറിനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി.
പൊലീസിന്‍റെയും ഫയർ ഫോഴ്‌സിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്‌ച വൈകുന്നേരം 4 മണിയോടെ ലോറി പാറക്കുളത്തിൽ നിന്നും കരയ്ക്ക് എത്തിച്ചത്. പ്രദേശത്തെ ഗോഡൗണിൽ വളം കയറ്റാൻ എത്തിയ ലോറിയാണ് വെള്ളിയാഴ്‌ച രാത്രി അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് പാറമടയിൽ വീഴുകയായിരുന്നു.