കോട്ടയം:കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. പന്നികളെ കൊന്ന ശേഷം ശാസ്ത്രീയമായി സംസ്‌കരിക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ ഉന്നതാധികാരികള്‍ ഇത് ഉറപ്പ് വരുത്തണം.
കാട്ടുപന്നികളെ വെടി വയ്ക്കാൻ ഇനി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തു നിൽക്കേണ്ട. പ്രദേശത്ത് ലൈസൻസുള്ള തോക്കുള്ളവര്‍ക്കും പൊലീസുകാർക്കും പന്നിയെ വെടി വയ്ക്കാം. തോക്ക് ലൈസൻസ് ഉള്ളവരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കണം. വിഷ പ്രയോഗമോ വൈദ്യുതി ആഘാതം ഏൽപ്പിക്കാനോ പാടില്ല. എന്നാൽ കാട്ടുപന്നികളെ കുരുക്കിട്ട് പിടിക്കാം.