കേരളം

kerala

By

Published : Dec 3, 2020, 2:23 AM IST

ETV Bharat / state

ഈരാറ്റുപേട്ടയില്‍ ഇത്തവണ കടുത്ത പോരാട്ടം

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആദ്യഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് പ്രചാരണം ശക്തമാക്കിയപ്പോള്‍ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്

Erattupetta election  local body election 2020  Kottayam erattuepetta  election in erattupetta
ഈരാറ്റുപേട്ടയില്‍ ഇത്തവണ കടുത്ത പോരാട്ടം

കോട്ടയം: നഗരസഭയായതിന് ശേഷം നടക്കുന്ന രണ്ടാമത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് ഈരാറ്റുപേട്ടയില്‍ നടക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആദ്യഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് പ്രചാരണം ശക്തമാക്കിയപ്പോള്‍ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.

ഈരാറ്റുപേട്ടയില്‍ ഇത്തവണ കടുത്ത പോരാട്ടം

ഇരുമുന്നണികള്‍ക്കും തലവേദനയായി എസ്ഡിപിഐയും ശക്തമായ സാന്നിധ്യമായി രംഗത്തുണ്ട്. 28 അംഗ നഗരസഭയിലേക്കാണ് ഈരാറ്റുപേട്ടയില്‍ മത്സരം നടക്കുന്നത്. യുഡിഎഫിന് ശക്തമായ സാന്നിധ്യമുള്ള മേഖലയില്‍ മുസ്ലിം ലീഗ് 16 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മല്‍സരിക്കുമ്പോള്‍ ജോസഫ് ഗ്രൂപ്പിനും ഒരു സീറ്റ് നല്‍കി. രണ്ട് വാര്‍ഡുകളില്‍ യുഡിഎഫ് സ്വതന്ത്രരാണ് മല്‍സരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി പ്രാദേശികനേതൃത്വമെടുത്ത തീരുമാനപ്രകാരം കോണ്‍ഗ്രസും ലീഗും ഓരോ സീറ്റുവീതം പിന്തുണച്ചുകൊണ്ട് സ്വതന്ത്രരെയാണ് മത്സരിപ്പിക്കുന്നത്.

ഇടതുമുന്നണിയില്‍ സിപിഎം 16 സീറ്റിലും സിപിഐ ഏഴ് സീറ്റിലും മല്‍സരിക്കും. എല്‍ജെഡി, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എന്നിവര്‍ക്ക് ഓരോ സീറ്റ് നല്‍കി. ഒരു എല്‍ഡിഎഫ് സ്വതന്ത്രനും മത്സരരംഗത്തുണ്ട്. സിപിഐ മുന്‍പ് മത്സരിച്ചിരുന്ന മൂന്നാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവിടെ സിപിഐഎം സിപിഐ സൗഹൃദമത്സരമാണ് നടക്കുന്നത്. കഴിഞ്ഞതവണ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ആറ് സീറ്റില്‍ മത്സരിച്ച ജനപക്ഷം ഇത്തവണ ഒരു വാര്‍ഡില്‍ മാത്രമാണ് മത്സരത്തിന് മുതിരുന്നത്. 2015ല്‍ വിജയിച്ച നാല് കൗണ്‍സിലര്‍മാരില്‍ ഒരാള്‍ മാത്രമാണ് 2020ല്‍ പാര്‍ട്ടിക്കൊപ്പമുള്ളത്.

പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ജനവികാരം എതിരായതോടെയാണ് നഗരസഭയില്‍ ഇത്തവണ മത്സരത്തിന് ജനപക്ഷം മടിക്കുന്നത്. കഴിഞ്ഞതവണ നാല് സീറ്റുകള്‍ നേടിയ എസ്ഡിപിഐ, ഇത്തവണ മുന്‍ കൗണ്‍സിലറെയടക്കം രംഗത്തിറക്കി 16 ഡിവിഷനുകളില്‍ മത്സരരംഗത്തുണ്ട്. പലതവണ അധികാരക്കൈമാറ്റം നടന്ന നഗരസഭയില്‍ ഇത്തവണ തങ്ങള്‍ക്കനുകൂലമായ ജനവികാരം ഉയരുമെന്ന പ്രതീക്ഷയിലാണ് എസ്ഡിപിഐ. എട്ട് വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details