കേരളം

kerala

ETV Bharat / state

വാറ്റുചാരായമുണ്ടാക്കിയ പാലാ സ്വദേശി പിടിയിൽ - എക്‌സൈസ്

പുലര്‍ച്ചെ 12.30ന് ഇയാൾ വീടിൻ്റെ അടുക്കളയില്‍ വാറ്റുപകരണങ്ങള്‍ ഉപയോഗിച്ച് വാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് എക്‌സൈസ് സംഘത്തിൻ്റെ പിടിയിലായത്

ചാരായം  കേസെടുത്തു  മദ്യം  വാറ്റുചാരായം  എക്‌സൈസ്  എക്‌സൈസ്  ഗ്യാസുകുറ്റിയും ബര്‍ണറും
വാറ്റുചാരായമുണ്ടാക്കിയ പാലാ സ്വദേശി പിടിയിൽ

By

Published : Apr 8, 2020, 3:55 PM IST

കോട്ടയം: സ്വന്തമായി വാറ്റുചാരായമുണ്ടാക്കിയ കോട്ടയം പാലാ സ്വദേശി പിടിയിൽ. സ്വന്തം ഉപയോഗത്തിനായി അനധികൃതമായി ചാരായം വാറ്റിക്കൊണ്ടിരുന്ന പുലിയന്നൂര്‍ പടിഞ്ഞാറ്റിന്‍കര ചാമക്കാലായില്‍ സിജോ ജോസിൻ്റെ പേരില്‍ പാലാ എക്‌സൈസ് കേസെടുത്തു.

പുലര്‍ച്ചെ 12.30ന് ഇയാൾ വീടിൻ്റെ അടുക്കളയില്‍ വാറ്റുപകരണങ്ങള്‍ ഉപയോഗിച്ച് വാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് എക്‌സൈസ് സംഘത്തിൻ്റെ പിടിയിലായത്. വാറ്റ് ഉപകരണങ്ങളും ഗ്യാസ് കുറ്റിയും ബര്‍ണറും പിടിച്ചെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബി ബൈജു, പ്രിവൻ്റീവ് ഓഫീസര്‍മാരായ സികെ സുരേഷ്, ടികെ മനോജ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഹരികൃഷ്ണന്‍ ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

ABOUT THE AUTHOR

...view details