കോട്ടയം: മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന പേവിഷബാധ നിർമാർജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ല കലക്‌ടര്‍ ഡോ.പി.കെ ജയശ്രീ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്ത് നായകള്‍ക്കും പൂച്ചകള്‍ക്കും സെപ്‌റ്റംബര്‍ 30ന് മുമ്പായി പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു. മൃഗങ്ങളെ കുത്തിവെപ്പ് നടത്തിയതിന് ശേഷം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് എടുക്കാന്‍ വേണ്ട നടപടികള്‍ നിര്‍ബന്ധമായും സ്വീകരിക്കണം.
വളര്‍ത്ത് നായകള്‍ക്ക് വാക്‌സിനേഷനും കുത്തിവെപ്പും നിര്‍ബന്ധം; പദ്ധതി നടപ്പാക്കാനൊരുങ്ങി കോട്ടയം - നായകള്‍ക്ക് വാക്‌സിനേഷനും കുത്തിവെപ്പും നിര്‍ബന്ധം
സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് വളര്‍ത്ത് മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയത്.
വളര്‍ത്ത് നായകള്‍ക്ക് വാക്‌സിനേഷനും കുത്തിവെപ്പും നിര്‍ബന്ധം; പദ്ധതി നടപ്പാക്കാനൊരുങ്ങി കോട്ടയം
പേവിഷ ബാധ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവ് നായകളെ പിടികൂടുന്നതിനായി പരിശീലനം ലഭിച്ചവരും സന്നദ്ധ പ്രവര്‍ത്തകരും തെട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ല കലക്‌ടര്‍ അറിയിച്ചു.